1

പട്ടാമ്പി: തിരുനബി (സ) സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തിൽ എസ്.വൈ.എസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'സ്‌നേഹ ഭാഷണം' ഇന്ന് വൈകീട്ട് 3.30ന് പട്ടാമ്പി എലഗെന്റ് പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എൻ.കെ.സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എം.എ.നാസർ സഖാഫി പള്ളിക്കുന്ന് അദ്ധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹമതുല്ലാഹ് സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തും. ഷൗക്കത്ത് ഹാജി കോങ്ങാട്, എം.വി.സിദ്ധീഖ് സഖാഫി, ഉമർ മദനി വിളയൂർ, ടി.പി.എം.കുട്ടി മുസ്ലിയാർ എന്നിവർ സംബന്ധിക്കും.