പട്ടാമ്പി: പത്ര ദൃശ്യ മാദ്ധ്യമപ്രവർത്തകരുടെ സംസ്ഥാന ട്രേഡ് യൂണിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ കെ.ആർ.എം.യുവിന്റെ സംസ്ഥാന നേതൃയോഗം പട്ടാമ്പിയിൽ ചേർന്നു. സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു. സംസ്ഥാന പ്രസിഡന്റ് മനു ഭരത് അദ്ധ്യക്ഷനായി. പുതുതായി സ്ഥാനമേറ്റ സംസ്ഥാന ഭാരവാഹികൾക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടറി ഹരികുമാർ, രാജീഷ് രാജ, എൻ.കെ. റാസി, സി.ഡി. സലീം കുമാർ, ഉറുമീസ് എന്നിവർ സംസാരിച്ചു.