temble
പിച്ചള പൊതിഞ്ഞ ശ്രീകോവിൽ.

ചെർപ്പുളശ്ശേരി: അയ്യപ്പൻ കാവിൽ ശ്രീകോവിൽ പിച്ചള പൊതിഞ്ഞതിന്റെ സമർപ്പണം ഇന്ന് രാവിലെ 10.30ന് ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാട്, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, ഡോ. ജയകൃഷ്ണൻ പാലാട്ട് എന്നിവർ ചേർന്ന് നിർവഹിക്കും. വർഷങ്ങൾ പഴക്കമുള്ള കരിങ്കൽ ശ്രീകോവിൽ അഷ്ടലക്ഷ്മി, ദ്വാരപാലകർ, പ്രഭാസത്യകൻ എന്നീ രൂപങ്ങൾ കൊത്തിവച്ചാണ് പൂർണമായും പിച്ചള പൊതിഞ്ഞത്. ഡോ. ടി.പി. ജയകൃഷ്ണൻ പാലാട്ട് വക വഴിപാടായി പത്തു ലക്ഷം രൂപ ചെലവിലാണ് ശ്രീകോവിൽ പിച്ചള പൊതിഞ്ഞത്.