1

പാലക്കാട്: ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാ ജെൻഡർ റിസോഴ്സ് സെന്ററിൽ ഒഴിവുള്ള ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽവർക്ക്, ജെൻഡർ സ്റ്റഡീസ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തിപരിചയവുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷ ഒക്ടോബർ 30ന് വൈകീട്ട് മൂന്നിന് മുമ്പായി സിവിൽ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ ലഭ്യമാക്കണമെന്ന് കോ-ഓർഡിനേറ്റർ അറിയിച്ചു.