bjp
പട്ടികജാതി മോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പട്ടികജാതിമോർച്ച ജില്ലാ പ്രസിഡന്റ് വി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. പട്ടികജാതി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.കെ. ബാബു മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി വികസന ഫണ്ട് വെട്ടിച്ചത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പുവരുത്തുക, പി.എസ്.സി സംവരണം അട്ടിമറിച്ചത് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. മണികണ്ഠൻ, ജില്ലാ സെക്രട്ടറി വി. ശരവണൻ, ശശി, ആർ. ഗണേശൻ, പി. നാരായണൻ, കെ. ശിവദാസ്, കൃഷ്ണൻ കുട്ടി, കൃഷ്ണൻ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.