ചിറ്റൂർ: മഴക്കെടുതിയിൽ പെട്ട് കൊയ്‌തെടുക്കാൻ വൈകിയ നെൽക്കൃഷിയിൽ മുഞ്ഞ ബാധയും പിടിപെട്ടു. കണക്കമ്പാറ വാസുവിന്റെ നെൽക്കൃഷിയിലാണ് മുഞ്ഞ വ്യാപകമായിട്ടുള്ളത്. ഇതോടെ മുഴുവൻ വയ്ക്കോലും നശിച്ചു. നേരത്തെ കൊയ്യേണ്ടിയിരുന്നത് കനത്ത മഴയെ തുടർന്ന് പാടത്ത് വീണു മുളച്ചതു കാരണം എൺപതു ശതമാനം വരെ നെല്ല് നഷ്ടപ്പെട്ടു. ഇനി മുളയ്ക്കാത്ത നെല്ല് തിരഞ്ഞുപിടിച്ച് കൊയ്‌തെടുക്കണം. തൊഴിലാളികളെ ഉപയോഗിച്ചാൽ ഇരട്ടി ചെലവാകുമെന്നും കർഷകർ പറയുന്നു. കൃഷിയിടം മുഴുവൻ ഉഴുതുമറിക്കുന്നതിനെ കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്.