മണ്ണാർക്കാട്: പട്ടികജാതിക്കാരായ ഭൂരഹിതർക്ക് വീടും സ്ഥലവും വാങ്ങുന്നതിനുള്ള സർക്കാർ ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ ചെർപ്പുളശ്ശേരി പൊലീസിനോട് മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ഉത്തരവിട്ടു. 2019ൽ അനുവദിച്ച സർക്കാർ ഫണ്ടാണ് തട്ടിപ്പ് നടത്തിയത്. തൃക്കടീരി പഞ്ചായത്തിലെ കീഴൂരിലാണു സംഭവം നടന്നത്. ആ കാലത്തെ വാർഡ് മെമ്പർ രാജു കൂട്ടാല, വില്ലേജ് ഓഫീസർ വിജു എന്നിവരെ പ്രതിചേർത്താണ് കേസ് ഫയൽ ചെയ്തത്. തൃക്കടീരി പഞ്ചായത്തിൽ ഇത്തരത്തിൽ നിരവധി ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ട്.