accidnet
കു​ന്തി​പ്പു​ഴ​ ​പ​ഴേ​രി​ ​പ​മ്പി​ന് ​സ​മീ​പം​ ​ഓ​ട്ടോ​യി​ൽ​ ​പി​ക്ക​പ്പ് ​വാ​ൻ​ ​ഇ​ടി​ച്ചു​ണ്ടാ​യ​ ​അ​പ​ക​ടം.

മണ്ണാർക്കാട്: കുന്തിപ്പുഴ പഴേരി പമ്പിന് സമീപം ഓട്ടോയിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾ അടക്കം അഞ്ച് പേർക്ക് പരിക്ക്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. കുന്തിപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയിൽ പിക്കപ്പ് വന്ന് ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ കണ്ട് പെട്ടെന്ന് വെട്ടിച്ചതാണ് അപകട കാരണമെന്ന് പിക്കപ്പ് ഡ്രൈവർ പറഞ്ഞു. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനും ഓട്ടോ ഡ്രൈവർ പള്ളിക്കുറുപ്പിലെ സമദിനുമാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.