പാലക്കാട്: സ്‌മോൾ അപ്ലൈഡസ് ഡീലേഴ്സ് അസോസിയേഷൻ ഒഫ് കേരള (സഡ്ക്) ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപനം സ്പീക്കർ എം.ബി. രാജേഷ് നടത്തിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് തെക്കൻ ജില്ലകളിൽ ഉരുൾ പൊട്ടൽ, വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് സഹായിക്കാനുള്ള വാഹനത്തിന്റെ ഫളാഗ് ഓഫും സ്പീക്കർ നിർവഹിച്ചു. ജില്ലയിൽ പത്ത് മണ്ഡലങ്ങളിലും കമ്മിറ്റി നിലവിൽ വന്നു. 500 ഓളം സ്ഥാപനങ്ങളാണ് അംഗത്വം എടുത്തതായും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ.ജെ. മുഹമ്മദ് സമീർ, സെക്രട്ടറി പി.എ. അബൂബക്കർ, ട്രഷറർ പി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.