മണ്ണാർക്കാട്: കാലങ്ങളായി അധികൃതർ അവഗണിക്കുന്ന തച്ചനാട്ടുകര പഞ്ചായത്ത് പത്താം വാർഡിലെ കാടൻചിറ പാലത്തിൽ എസ്.ഡി.പി.ഐ ചെത്തല്ലൂർ ബ്രാഞ്ച് പ്രവർത്തകർ താത്കാലിക നടപ്പാലം നിർമ്മിച്ചു. പ്രദേശവാസികൾ കൃഷിയിടത്തിലേക്കും മറ്റും പോകുന്നതിനായി പ്രധാനമായും ഉപയോഗിച്ചിരുന്ന കാടൻചിറ പാലം തകർന്നിട്ട് വർഷങ്ങളായിട്ടും അധികൃതർ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ ചെത്തല്ലൂർ ബ്രാഞ്ച് പ്രവർത്തകർ താത്കാലിക നടപ്പാലം നിർമ്മിച്ചു നൽകിയത്. എസ്.ഡി.പി.ഐ ചെത്തല്ലൂർ ബ്രാഞ്ച് പ്രസിഡന്റ് പി. ഹനീഫ, നൗഫൽ മുറിയങ്കണ്ണി, റസാഖ് കൂരിക്കാടൻ, റഫീഖ് കൂരിക്കാടൻ, മൻസൂർ തോട്ടശ്ശേരി, റിയാസ് മുറിയങ്കണ്ണി, എം. ഷിഹാബ്, അഷ്റഫ് കൂരികാടൻ, കുഞ്ഞു മൊയ്തു തോട്ടശ്ശേരി, നൗഷാദ് കുഴിയിൽപീടിക, വി.മുസ്തഫ, പി.മുഹമ്മദാലി എന്നിവർ നേതൃത്വം നൽകി.