കോങ്ങാട്: പറളി പഞ്ചായത്തിൽ ആരംഭിക്കുന്ന തുളസി കുടിൽ വ്യവസായ യൂണിറ്റ് ഏഷ്യൻ ബുക്ക് ഒഫ് റിക്കാഡ്സ് ജേതാവ് ശ്രീനന്ദൻ ഉദ്ഘാടനം ചെയ്തു. ഒമ്പത് വയസുകാരനായ ശ്രീനന്ദനെ കോങ്ങാട് സ്പന്ദനം കലാവേദിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചും അനുമോദന പത്രം നൽകിയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ബിന്ദു, സി. ഗോപിനാഥ്, മജിഷ്യൻ സേതുമാധവൻ, കെ. ഉണ്ണിക്കൃഷ്ണൻ, കെ. വാസു, ടി.ഡി. ജോർജ് ദാസ്, എസ്. വൈശാഖ് എന്നിവർ സംസാരിച്ചു.