1

കടമ്പഴിപ്പുറം: എൻ.വൈ.സി ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി മണ്ഡലം പ്രസിഡന്റ് ഹലീൽ അദ്ധ്യക്ഷനായി. പുതിയതായി എൻ.സി.പിയിൽ ചേർന്നവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറി ജിമ്മി ജോർജ്, എൻ.വൈ.സി ജില്ലാ പ്രസിന്റ് പി. സിദ്ദിഖ്, എൻ.എസ്.സി ജില്ലാ പ്രസിഡന്റ് പി.സി. ബാദുഷ, പൊന്നിൽ വേണു, രാമചന്ദ്രൻ സംസാരിച്ചു. ഭാരവാഹികളായി കെ. രജേഷ് (പ്രസിഡന്റ്), അനുപ്രിയ (വൈസ് പ്രസിഡന്റ്), ബിന്ദു (സെക്രട്ടറി), അഭിജിത് ഗോപാലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.