പാലക്കാട്: എലപ്പുള്ളി പഞ്ചായത്തിലെ സംസ്ഥാന, പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച എലപ്പുള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ടു പ്രതിഷേധിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി നവീൻ വടക്കന്തറ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എൽ.ലിബിജു, സജീവ്, മണികണ്ഠൻ, ഗിരീഷ് രാമേശ്ശേരി, സുധീഷ്, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.