teachers
തിരികെ സ്‌കൂളിലേക്ക് ' അധ്യാപക പരിശീലനം പൊതുവിദ്യാഭ്യാസയജ്ഞം ജില്ലാ കോർഡിനേറ്റർ പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: സമഗ്ര ശിക്ഷ കേരളം അഗളി ബി.ആർ.സി.യുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് 'തിരികെ സ്‌കൂളിലേക്ക് ' പരിശീലനം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞം കോ ഓർഡിനേറ്റർ പി.ജയപ്രകാശ് പരിശീലനം ഉദ്ഘാടനം ചെയ്തു. അഗളി ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സി.പി.വിജയൻ അദ്ധ്യക്ഷനായി. എൽ.പി, യു.പി പ്രധാനാധ്യാപകർ, എസ്.ആർ.ജി കൺവീനർമാർ പരിശീലനത്തിൽ പങ്കെടുത്തു.

നവംബർ ഒന്നിന് സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ അടങ്ങുന്ന മാർഗരേഖ അദ്ധ്യപകർക്ക് പരിചയപ്പെടുത്തി. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോഡിനേറ്റർ കെ.എൻ.കൃഷ്ണകുമാർ, ബി.പി.സി സി.പി.വിജയൻ, ട്രെയിനർ കെ.ടി.ഭക്തഗിരീഷ്, സി.ആർ.സി.സി സി.എസ്.അനുപമ, കൈറ്റ് ട്രെയിനർ അബ്ദുൾ ലത്തീഫ് പരിശീലനത്തിന് നേതൃത്വം നൽകി.