dam

പാലക്കാട്: വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ജില്ലയിലെ അണക്കെട്ടുകൾ നിറഞ്ഞുതന്നെ. നിലവിൽ മലമ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളിൽ നല്ല നീരൊഴുക്കാണ് ഉള്ളതെന്ന് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ തുലാംവർഷവും ശക്തമായാൽ ജലനിരപ്പ് ഇനിയും ഉയരും. 115.06 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള മലമ്പുഴ ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 114.18 മീറ്ററാണ് രേഖപ്പെടുത്തിയത്. മംഗലം ഡാമിൽ 77.09 മീറ്ററും രേഖപ്പെടുത്തി. 77.88 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെയുള്ള കാലയളവിൽ ജില്ലയിൽ 553.1 മീറ്റർ മഴയാണ് ലഭിച്ചത്.

കഴിഞ്ഞ മൂന്നുദിവസമായി ജില്ലയിൽ മഴയ്ക്ക് ശക്തി കുറഞ്ഞത് നെൽകർഷകർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. ഉച്ചവരെ വെയിലുള്ള ഇടവേളകളിൽ കൊയ്ത്തും നെല്ല് ഉണക്കലും പുരോഗമിക്കുകയാണ്.

 അണക്കെട്ടുകളിലെ ജനനിരപ്പ്

.ഡാം- ഇന്നലത്തെ ജലനിരപ്പ്- പരമാവധി സംഭരണശേഷി (മീറ്ററിൽ)


1.മലമ്പുഴ- 114.18- 115.06
2.മംഗലം- 77.09- 77.88
3.പോത്തുണ്ടി- 107.07- 108.20
4.കാഞ്ഞിരപ്പുഴ- 95.88- 97.50
5.വാളയാർ- 201.80- 203
6.ചുള്ളിയാർ- 153.65- 154.08
7.ശിരുവാണി- 875.92- 878.50
8.മീങ്കര- 155.90- 156.36