നെന്മാറ: നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നെന്മാറ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, അദ്ധ്യാപക രക്ഷാകർതൃ സമിതി എന്നിവരുടെ സംയുക്ത അവലോകന യോഗം ചേർന്നു. സ്‌കൂൾ തുറക്കുന്നതോടനുബന്ധിച്ച് എസ്.എം.സി രൂപീകരണം, സ്‌കൂൾ ശുചീകരണം, അണുനശീകരണം, വിദ്യാർത്ഥികളുടെ ആരോഗ്യ പരിപാലനം എന്നിവ യോഗം വിലയിരുത്തി.
അയിലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാവിത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശിവപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കയറാടി ഗവ. എൽ.പി സ്‌കൂൾ പ്രധാനദ്ധ്യാപകൻ സാബു കുര്യൻ, പഞ്ചായത്ത് അംഗം എസ്.വിനോദ്, ഹെൽത്ത് ഇൻസ്‌പെക്ടർ പത്മജ, സ്റ്റാഫ് സെക്രട്ടറി സുജിത്ത് എന്നിവർ പങ്കെടുത്തു.