get-together

പാലക്കാട്: വേൾഡ് റെക്കോർഡ് നേടിയവരുടെ സംഘടനയായ ആൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സിന്റെ (എ.ജി.ആർ.എച്ച്) ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നും വ്യക്തിഗത ഇനത്തിൽ വേൾഡ് റെക്കോർഡ് നേടിയവരുടെ വാർഷിക സംഗമം 30, 31 തിയതികളിൽ പാലക്കാട് ലീഡ് കോളേജിൽ നടക്കും. 66 വർഷത്തെ ഗിന്നസിന്റെ ചരിത്രത്തിൽ 45 മലയാളികൾ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ, സ്പീക്കർ എം.ബി.രാജേഷ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വി.കെ.ശ്രീകണ്ഠൻ എം.പി, ആർദർ ബാസ്റ്റിംഗ്സ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജി.ജയൻ, ചലച്ചിത്ര താരം ഗിന്നസ് പക്രു എന്നിവർ പങ്കെടുക്കും.

30ന് വൈകീട്ട് ആറിന് ആരംഭിക്കുന്ന സംഗമം 31ന് വൈകീട്ട് അഞ്ചിന് സമാപിക്കും. വാർത്താ സമ്മേളനത്തിൽ എ.ജി.ആർ.എച്ച് പ്രസിഡന്റ് പ്രജീഷ് കണ്ണൻ, ജനറൽ സെക്രട്ടറി സത്താർ ആദുർ, ട്രഷറർ ഡോ. സുനിൽ ജോസഫ്, പ്രോഗ്രാം കോ-ഓർഡനേറ്റർ ഡോ. തോമസ് ജോർജ്ജ് എന്നിവർ പങ്കെടുത്തു.