പാലക്കാട്: പാലക്കാട് ടൗൺ ഈസ്റ്റ് മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി സി. ബാലൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹക്കീം കൽമണ്ഡപം അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രശോഭ്, നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ എം. അരുൺ, ദീപക്, ഭാരവാഹികളായ നവാസ് മങ്കാവ്, ചന്ദ്രശേഖരൻ, ശരവണൻ, വാർഡ് കൗൺസിലർ അനുപമ എന്നിവർ സംസാരിച്ചു. വർഗീതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ നവംബർ ആറിന് തൃത്താല ആനക്കരയിൽ നിന്നും നടത്തുന്ന പദയാത്ര വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.