cpm
പട്ടാമ്പി പി.എസ്.പീർഷ നഗറിൽ നടന്ന സി.പി.എം പട്ടാമ്പി ലോക്കൽ സമ്മേളനം ജില്ലാ കമ്മറ്റി അംഗം എൻ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: പട്ടാമ്പി സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് സി.പി.എം പട്ടാമ്പി ലോക്കൽ സമ്മേളനം. സമ്മേളനം പി.എസ്. പീർഷ നഗറിൽ ജില്ലാ കമ്മിറ്റി അംഗം എൻ. ഉണ്ണിക്കൃഷൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി. അജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. സി.പി. ചിത്രഭാനു, എൻ. മോഹനസുന്ദരൻ, ഒ. ലക്ഷ്മികുട്ടി, സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രൻ, ഏരിയാ സെക്രട്ടറി എൻ.പി. വിനയകുമാർ, ജില്ലാ കമ്മിറ്റി അംഗം സുബൈദ ഇസ്ഹാഖ്, എ.വി. സുരേഷ്, ടി. ഗോപാലകൃഷ്ണൻ, യു. അജയകുമാർ, ടി. സുധാകരൻ, പി.എം. വാസദേവൻ, പി. വിജയകുമാർ എന്നിവർ സംസാരിച്ചു.