അഗളി: അഗളി പഞ്ചായത്ത് 'സ്വച്ഛ് സർവേഷൺ 2021 ' സർവ്വേ ആരംഭിക്കുന്നതിനു മുന്നോടിയായി ശിൽപ്പശാല സംഘടിപ്പിച്ചു. പ്രസിഡന്റ് അംബിക ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുരുകേശ് ബാബു അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ, ജി.ഇ.ഒ രാമൻ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ എന്നിവർ മാലിന്യ പരിപാലനം ശുചിത്വ ബോധം എന്നീ വിഷയങ്ങളെ സംബന്ധിച്ച് മുഖ്യവിഷയാവതരണം നടത്തി. പഞ്ചായത്ത് അംഗം മിനി ജി. കുറുപ്പ്, വി.ഇ.ഒ സൗദാമിനി, ജൂനിയർ സൂപ്രണ്ട് സതീഷ് എന്നിവർ സംസാരിച്ചു.