1

കൊല്ലങ്കോട്: സർക്കാർ ഹൈസ്‌കൂളുകൾ അണുനശീകരണം നടത്തി പൂർവ വിദ്യാർത്ഥികൾ. മുതലമട സർക്കാർ ഹൈസ്‌കൂൾ, സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ, ചുള്ളിയാർമേട് എൽ.പി സ്‌കൂൾ, പട്ടികവർഗ ഹോസ്റ്റൽ എന്നിവയാണ് ശുചീകരിച്ചത്.

ഹൈസ്‌കൂൾ ശുചീകരണം മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപിക കുഞ്ഞിലക്ഷ്മി അദ്ധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി ബിജു എൻ. ശബരീശ്വരി, എ. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. മുതലമട ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന അണു നശീകരണ പ്രവർത്തനങ്ങൾ മെഡിക്കൽ ഓഫീസർ അരുൾ രാജ് ഉദ്ഘാടനം ചെയ്തു. എ. സാദിഖ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ വഹീദ ബാനു, പി.ടി.എ പ്രസിഡന്റ് സ്വാമിനാഥൻ, പ്രസന്ന ദേവി എന്നിവർ സംസാരിച്ചു.

ചുള്ളിയാർമേട് സർക്കാർ എൽ.പി സ്‌കൂൾ അണുനശീകരണം പഞ്ചായത്ത് അംഗം നസീമ ഉദ്ഘാടനം ചെയ്തു. എ.വി. ശിവൻ, എൻ.എസ്. രാമദാസ്, ഗുരുവായൂരപ്പൻ എന്നിവർ സംസാരിച്ചു. പട്ടികവർഗ പ്രീ മെട്രിക് ഹോസ്റ്റൽ ശുചീകരണവും അണുനശീകരണവും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശശീന്ദ്രൻ, ഗുരുവായൂരപ്പൻ, സെയ്ദ് ഇബ്രാഹിം, മല്ലിക, സുന്ദർ എന്നിവർ സംസാരിച്ചു.

30ൽ അധികം വരുന്ന പൂർവ വിദ്യാർത്ഥികളാണ് നാല് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അണുനശീകരണവും ശുചീകരണവും നടത്തിയത്.