പാലക്കാട്: സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി പാലക്കാട് ഗവ. മോയൻസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാത്രങ്ങൾ റോട്ടറി ക്ലബ് ഒഫ് പാലക്കാട് ഫോർട്ട് സംഭാവന ചെയ്തു. പ്രസിഡന്റ് പി. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് ഗവർണർ ഹേമചന്ദ്രൻ നായർ പാത്രങ്ങൾ പ്രധാനാദ്ധ്യാപിക ഉഷയ്ക്ക് കൈമാറി. സെക്രട്ടറി രവി നടരാജൻ, ശശിധരൻ എന്നിവർ സംസാരിച്ചു.