പട്ടാമ്പി: കഴിഞ്ഞ 16 വർഷക്കാലമായി പട്ടാമ്പി കെ.എച്ച് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പട്ടാമ്പി കെ.എസ്.ഇ.ബി സെക്‌ഷൻ ഓഫീസ് പ്രവർത്തനം നവംബർ ഒന്ന് മുതൽ തെക്കുമുറി പുതിയ സപ്ലൈകോ മാർക്കറ്റിനു മുകളിലായിരിക്കുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. കറന്റ് ബിൽ ഓൺലൈനായി അടച്ചും, പുതിയ കണക്‌ഷൻ, താരിഫ് മാറ്റം, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഒരു ഫോൺ വിളി മാത്രം ചെയ്തും (സർവ്വീസ് അറ്റ് ഡോർ സ്റ്റെപിന് ഓഫീസ് ഫോൺ, 1912 എന്നീ നമ്പറുകളിൽ വിളിക്കാം) ഓഫീസിൽ നേരിട്ട് വരുന്നത് ഒഴിവാക്കാം. വിവരങ്ങൾക്ക് ഫോൺ: 9496010148.