1

കടമ്പഴിപ്പുറം: കണ്ണുകുറിശ്ശി ഇരട്ട കൊലപാതകക്കേസിലെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിന് ഗുപ്തൻ സേവന സമാജം സംസ്ഥാന കമ്മിറ്റി അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. പ്രതിയെ പിടികൂടുന്നത് വരെ തുടർച്ചയായി പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിച്ച സംയുക്ത സമരസമിതിയെയും അഭിനന്ദിച്ചു. സമര സമിതിയുടെ എല്ലാ പ്രക്ഷോഭ പ്രചാരണ പരിപാടിയിലും സജീവമായി ജി.എസ്.എസ് പങ്കെടുത്തിരുന്നു. മുഴുവൻ പ്രതിഷേധ പരിപാടികൾക്കും സഹകരിച്ചവർക്കും നന്ദി രേഖപ്പെടുത്തിയതായും സമാജം പ്രസിഡന്റ് എം. കുട്ടിക്കൃഷ്ണ ഗുപ്തൻ അറിയിച്ചു.