പാലക്കാട്: എസ്.എൻ.ഡി.പി യോഗം ചിറ്റൂർ യൂണിയൻ ഗുരുദേവ പ്രതിഷ്ഠാദിന വാർഷികം ആഘോഷിച്ചു. ഗുരുമന്ദിരത്തിൽ നടന്ന ചടങ്ങിൽ ഗണപതിഹോമം, ഭജന എന്നിവ നടന്നു. യൂണിയൻ സെക്രട്ടറി കെ. ഫൽഗുണൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.സി. അപ്പു അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ എൻ. രാമചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് മായപ്പൻ, കൗൺസിലർമാരായ ആർ. കാർവർണ്ണൻ, എ. സുദേവൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി എം. ഹരിഹരസുതൻ, പ്രസിഡന്റ് വിപിൻ ചന്ദ്രൻ, വനിതാ സംഘം സെക്രട്ടറി മഞ്ജു മണികണ്ഠൻ, സുജാത, സി. കേശവൻ എന്നിവർ പങ്കെടുത്തു.