തൃത്താല: ചാലിശ്ശേരി കൃഷിഭവനിൽ നിന്നും ഒന്നര വർഷത്തെ സേവനത്തിനു ശേഷം സ്ഥലം മാറിപ്പോകുന്ന കൃഷി ഓഫീസർ ചിന്നു ജോസഫ് കാട്ടൂരിനും, അസിസ്റ്റന്റ് കൃഷി ഓഫീസർ എൻ.വി. രജനിക്കും യാത്രഅയപ്പ് നൽകി. പഞ്ചായത്ത് അംബേദ്കർ ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി. മോഹനൻ അദ്ധ്യക്ഷനായി. കൺവീനർ സുനിൽ, നിഷ അജിത്കുമാർ, ആനി വിനു, സജിത ഉണ്ണിക്കൃഷ്ണൻ, വി.എ. ഗീത, എ.എം. യൂസഫ്, സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.