stroke-day

നെന്മാറ: നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ലോക സ്‌ട്രോക്ക് ദിനം ആചരിച്ചു. ചടങ്ങിൽ സീനിയർ കൺസൾട്ടന്റ് ന്യൂറോളജി ഡോ. ബി. രാജേന്ദ്രൻ, ഡോ. അനുദത്ത് ബ്രഹ്മദത്തൻ, ഡോ. എസ്. വടിവേൽ, മുഹമ്മദ് റിഷാൽ എന്നിവർ പങ്കെടുത്തു. അവൈറ്റിസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂറോ സയൻസസിന് കീഴിൽ വരുന്ന സ്‌ട്രോക്ക് യൂണിറ്റ് സ്‌ട്രോക്ക് ബാധിച്ചവർക്കായി 24 മണിക്കൂർ സമയവും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0492- 3350035.