പാലക്കാട്: ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ എലപ്പുള്ളിയിൽ നടന്നു. സ്‌കേറ്റിംഗ്, കോഡ്, ഇൻലൈൻ ഇനങ്ങളിലായി 500, 1000, 3000, 5000, വൺ ലാപ്പ് മത്സരങ്ങളാണ് നടന്നത്. എലപ്പുള്ളി കുന്നുകാട്, അരീന സ്‌പ്പോർട്സ് ഫിറ്റ് റിംഗിൽ നടന്ന മത്സരങ്ങൾ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ. മീര അദ്ധ്യക്ഷയായി. കെ.കെ. ദാമോദരൻ, എൻ.എസ്. സന്തോഷ്, എം. അരുൾ ബാബു, കെ.ആർ. പവനൻ, മണികണ്ഠൻ, ബി. സുഭാഷ് എന്നിവർ സംസാരിച്ചു.