sndp
എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയൻ ചെങ്ങപോറ്റ ശാഖയിൽ നടന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും കുടുംബസംഗമവും യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയൻ ചെങ്ങപോറ്റ ശാഖയിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം, കുടുംബസംഗമം, ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ എന്നിവ നടന്നു. യൂണിയൻ സെക്രട്ടറി എ.എൻ. അനുരാഗ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് എ. കൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി പി. മോഹൻദാസ്, എസ്. ദിവാകരൻ, വി. രതീഷ്, എം. നാരായണാസ്വാമി, പി. സഹദേവൻ, സി. ചന്ദ്രദാസ്, കെ. സുരേന്ദ്രൻ, കെ. ചെന്താമര, കെ.കെ. ഓമന എന്നിവർ പങ്കെടുത്തു.