haritha-keralam-mission

പാലക്കാട്: ജില്ലാ പഞ്ചായത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ നടക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലിയിൽ രാവിലെ പത്തിന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബീനമോൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സുധാകരൻ അദ്ധ്യക്ഷനാകും. ഹരിത കേരളം മിഷൻ ജില്ലാ കോ- ഓഡിനേറ്റർ വൈ. കല്യാണ കൃഷ്ണൻ, വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി. നീതു, മൊയ്തീൻകുട്ടി, ഗഫൂർ, കമ്മുകുട്ടി, സി. സൂരജ്, എം. രാമൻകുട്ടി എന്നിവർ പങ്കെടുക്കും.