1

പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളിൽ നിന്ന് സപ്ലൈകോ മുഖേന ഇതുവരെ 1,43,12,041 കിലോ നെല്ല് സംഭരിച്ചു. നിലവിൽ മഴയുടെ ശക്തി കുറഞ്ഞതോടെ ജില്ലയിലെ എല്ലാ ഭാഗങ്ങളിലും നെല്ല് സംഭരണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ സി. മുകുന്ദകുമാർ അറിയിച്ചു.

ജില്ലയിലെ 90 ശതമാനം പാടശേഖരങ്ങൾ മില്ലുകാർക്ക് അനുവദിച്ചു കഴിഞ്ഞു. ആലത്തൂർ, ചിറ്റൂർ താലൂക്കുകളിൽ നിന്നാണ് ഇതുവരെ കൂടുതൽ സംഭരണം നടന്നിട്ടുള്ളതെന്നും പി.എം.ഒ അറിയിച്ചു. കൂടാതെ ഒന്നാംവിള നെല്ലു സംഭരണത്തിനായി ജില്ലയിൽ ഇതുവരെ 62,278 കർഷകരാണ് രജിസ്റ്റർ ചെയ്തത്. ആലത്തൂർ താലൂക്കിൽ നിന്നാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്.

ഒന്നാംവിള നെല്ല് സംഭരണ പ്രക്രിയ പൂർത്തീകരിക്കുന്നത് വരെ കർഷകർക്ക് സപ്ലൈകോയിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും. ജില്ലയിൽ കഴിഞ്ഞവർഷം ഒന്നാംവിള നെല്ലുസംഭരണത്തിനായി ആകെ രജിസ്റ്റർ ചെയ്തത് 61, 385 കർഷകരാണ്.

താലൂക്കുകളിൽ ശേഖരിച്ച നെല്ലിന്റെ കണക്ക്

മണ്ണാർക്കാട് - 26,684

മണ്ണാർക്കാട് - 10

ചിറ്റൂർ - 19084

പാലക്കാട്- 14,294

ഒറ്റപ്പാലം- 15,66

പട്ടാമ്പി- 640