1

പാലക്കാട്: പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് കളക്ടേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. സിവിൽ സ്‌റ്റേഷനിലെ പ്രകടനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ദീപ ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയ സെക്രട്ടറി എ.കെ. മുരുകദാസ് അദ്ധ്യക്ഷനായി. സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി പി. രഘു, ബി. രാജേഷ്, കെ. പരമേശ്വരി, ജി. സുധാകരൻ, പി.കെ. രാമദാസ് എന്നിവർ നേതൃത്വം നൽകി. ആലത്തൂരിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ. സന്തോഷ് കുമാർ, ഒറ്റപ്പാലത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, പട്ടാമ്പിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇസഹാക്ക്, മണ്ണാർക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സന്ദീപ്, ചിറ്റൂരിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. മഹേഷും എന്നിവർ ഉദ്ഘാടനം ചെയ്തു.