പാലക്കാട്: നെല്ലിന്റെ സംഭരണ വില വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ദേശീയ കർഷക സമാജത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10.30ന് കളക്ടറേറ്റിന് മുന്നിൽ കർഷക ധർണ നടത്താൻ ഭരണസമിതി യോഗം തീരുമാനിച്ചു. നെൽകർഷകർ വൻ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ നേരത്തെ നൽകിയിരുന്ന സബ്സിഡി വെട്ടിക്കുറച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് യോഗം ആഭിപ്രായപ്പെട്ടു. ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി പ്രഖ്യാപിച്ച 28.72 രൂപ കർഷകർക്ക് നൽകുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം മന്ത്രിയോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ. പ്രഭാകരൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മുതലാംതോട് മണി, വി. വിജയരാഘവൻ, ദേവൻ ചെറാപ്പൊറ്റ, സി.എസ്. ഭഗവൽദാസ്, എസ്. സുരേഷ്, ഡി. വിജയകുമാർ എന്നിവർ പങ്കെടുത്തു.