പാലക്കാട്: മോയൻസ് ഗേൾസ് ഹൈസ്‌കൂളിലെ ഡിജിറ്റലൈസേഷൻ പദ്ധതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മഹിളാമോർച്ച സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധം ബി.ജെ.പി സംസ്ഥാന ട്രഷറർ അഡ്വ. ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റലൈസേഷന്റെ മറവിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. ടെൻഡർ പോലുമില്ലാതെയാണ് നിർമ്മാണ കരാർ നൽകിയത്. പദ്ധതിക്ക് ഭരണാനുമതി കിട്ടുന്നതിന് അൽപ്പം ദിവസം മുമ്പാണ് കരാർ കിട്ടിയ സ്ഥാപനത്തിന് സർക്കാർ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറെ പോലും കബളിപ്പിച്ചു എന്നും കൃഷ്ണദാസ് ആരോപിച്ചു. മഹിളാമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് രാജേശ്വരി കണ്ണൻ അദ്ധ്യക്ഷനായി. പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ, മീനാക്ഷി റാബിയ, എൻ. ശിവരാജൻ, സ്മിതേഷ് എന്നിവർ പങ്കെടുത്തു.