വടക്കഞ്ചേരി: ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. എലവഞ്ചേരി വട്ടേക്കാട് ഗുരുവായൂരപ്പന്റെ മകൻ അനീഷിന്(24) ആണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പകൽ 12 ഓടെയാണ് സംഭവം.
മരപ്പണിക്കാരനായ അനീഷ് ജോലിക്കായി തൃശൂരിലേക്ക് പോകുമ്പോൾ എതിർ ദിശയിൽ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ടോൾ പ്ലാസക്ക് സമീപം ദേശീയപാതയിൽ ടാറിംഗ് നടക്കുന്നതിനാൽ വാഹനങ്ങൾ ഒരേദിശയിലൂടെ തിരിച്ച് വിട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച യാതൊരു മുന്നറിയിപ്പ് ബോർഡുകളോ ബാരിക്കേഡുളോ സ്ഥാപിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് സംഭവസ്ഥലതെത്തിയ ഹൈവേ പൊലീസ് സ്ഥലത്തെത്തി കരാർ കമ്പനിയോട് സൂചനാ ബോർഡ് വയ്ക്കാൻ നിർദ്ദേശം നൽകി.