പാലക്കാട്: നെല്ലു സഭരണവില വെട്ടിക്കുറച്ചതിലും തുക നൽകാനുള്ള നടപടി വൈകുന്നതിലും പ്രതിഷേധിച്ച് കർഷകസംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് സമരം നടത്തും. രാവിലെ ഒമ്പതിന് ജില്ലാ സിവിൽ സപ്ലൈസ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ. സ്വാമിനാഥൻ പങ്കെടുക്കും.