പാലക്കാട്: പാലക്കാട് എക്‌സൈസ് സഹകരണ സംഘവും എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും മികച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ മക്കളിൽ പ്ലസ്ടു, എസ്.എസ്.എൽ.സി, ഏഴ്, നാല് എന്നീ ക്ലാസുകളിലെ പഠനത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കാണ് പുരസ്‌കാരം നൽകിയത്. എ. പ്രഭാകരൻ എം.എൽ.എ പരിപാടി
ഉദ്ഘാടനം ചെയ്തു. എക്‌സൈസ് സഹകരണസംഘം പ്രസിഡന്റ് എം.എൻ. സുരേഷ് ബാബു അദ്ധ്യക്ഷനായി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം.എം. നാസർ, സി.ഐ: പി.കെ. സതീഷ്, പ്ലാനിംഗ് വിഭാഗം അസി. രജിസ്ട്രാർ പി. ഹരിപ്രസാദ്, എക്‌സൈസ് ഓഫീസേഴ്സ് അസോ. സെക്രട്ടറി കെ.ആർ. അജിത്ത്, എക്‌സൈസ് സ്റ്റാഫ് അസോ. ജില്ലാ സെക്രട്ടറി വി.ആർ. സുനിൽകുമാർ, ഭരണസമിതി അംഗം എം. സ്മിത, ജില്ലാ സെക്രട്ടറി കെ. ജഗ്ജിത്ത്, സഹകരണസംഘം സെക്രട്ടറി സി.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.