1
കെ.​എ​സ്.​എ​സ്.​പി.​എ​ ​അ​ല​ന​ല്ലൂ​ർ​ ​മ​ണ്ഡ​ലം​ ​സ​മ്മേ​ള​നം കെ.​ ​വേ​ണു​ഗോ​പാ​ല​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെയ്യുന്നു.

അലനല്ലൂർ: പെൻഷൻ കുടിശ്ശിക അനുവദിക്കണമെന്നും, മെഡിസിപ്പ് പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും കെ.എസ്.എസ്.പി.എ അലനല്ലൂർ മണ്ഡലം സമ്മേളനം. അലനല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡന്റ് സി.ജി. മോഹനൻ അദ്ധ്യക്ഷനായി.

മണ്ണാർക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് അച്ഛൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലർ വി. സുകുമാരൻ, വി.സി. രാമദാസ്, കെ.ജി. ബാബു, പുളിയക്കോട് ഉണ്ണിക്കൃഷ്ണൻ, എസ്.കെ. ശശിപാൽ, നാസർ പാറോക്കോട്, വരവത്ത് ജയപ്രകാശ്, പി. ഹരി കേശവൻ, കെ.കെ. അബൂബക്കർ, ഉസ്മാൻ ആക്കപറമ്പിൽ, കെ. മുഹമ്മദ് ഷാഫി. വി. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: സി.ജി.മോഹനൻ (പ്രസിഡൻ്റ്), പി.മുസ്തഫ, ആക്കപറമ്പിൽ ഉസ്മാൻ (വൈസ് പ്രസിഡൻ്റ്), എസ്.കെ.ശശിപാൽ (സെക്രട്ടറി), യു.ശ്രീനിവാസൻ, അൻവർ ഹുസൈൻ (ജോ. സെക്രട്ടറി), പി.ശിവശങ്കരൻ (ട്രഷറർ), കെ.കെ.അബൂബക്കർ, കെ.വേണുഗോപാലൻ, പുളിയക്കോട്ടിൽ ഉണ്ണികൃഷ്ണൻ (ബ്ലോക്ക് കൗൺസിലർമാർ).