കൊല്ലങ്കോട്: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ വടവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. രാമനാഥൻ അദ്ധ്യക്ഷനായി. ഉദ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ബിന്ദു, കെ.എൻ. മോഹൻദാസ് എന്നിവർ സംസാരിച്ചു.