പാലക്കാട്: ഇന്ദിര ഗാന്ധിയുടെ 37-ാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണച്ചടങ്ങിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടത്തി. വർഗീയ - ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ചടങ്ങിൽ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എ. തുളസി അനുസ്മരണ പ്രഭാഷണം നടത്തി.
കെ.പി.സി.സി സെക്രട്ടറിമാരായ പി.വി. രാജേഷ്, പി. ബാലഗോപാൽ, ഡി.സി.സി സെക്രട്ടറിമാരായ വി. രാമചന്ദ്രൻ, എ. രാമദാസ്, സി. ബാലൻ, എ. ബാലൻ, രാജേശ്വരി ജയപ്രകാശ്, പി. നന്ദപാലൻ, പി.സി. ബേബി, മനോജ് ചിങ്ങന്നൂർ, കെ.ഐ. കുമാരി, എം. സുനിൽ കുമാർ, പുത്തൂർ രാമകൃഷ്ണൻ, പി.എച്ച്. മുസ്തഫ, ബി. അനിൽകുമാർ, സി.വി. സതീഷ്, ബി. സുഭാഷ്, മിനിബാബു, പി.എ. മുബാറക്ക് എന്നിവർ സംസാരിച്ചു.