nemmara
ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ നടന്ന അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: നെൻമാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും, ഇന്ദിരാ ജ്യോതി തെളിക്കലും നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, മണ്ഡലം പ്രസിഡന്റുമാരായ എൻ. സോമൻ, എസ്.എം. ഷാജഹാൻ, നേതാക്കളായ പി.പി. ശിവപ്രസാദ്, എ. മോഹനൻ, കെ.വി. പ്രദീഷ്, വി.പി. രാജു, ആർ. ചന്ദ്രൻ, എസ്. കാസിം, എൻ. ഗോകുൽദാസ്, മഞ്ജുഷ ദിവാകരൻ, പ്രദീപ് നെൻമാറ, കെ. കുഞ്ഞൻ, കെ.പി. ജോഷി, ബാബു വക്കാവ്, ചന്ദ്രശേഖരൻ, എം.ജെ. ജോസ്, അജീഷ് വക്കാവ്, എ. മുസ്തഫ, വി. ഉണ്ണിക്കൃഷ്ണൻ, കെ.ജി. രാഹുൽ , അജീഷ് വക്കാവ്, പ്രമോദ് നെന്മാറപാടം, രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.