കുത്തനൂർ: കുത്തനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഇന്ദിര ഗാന്ധി രക്തസാക്ഷിത്ത്വ അനുസ്മരണം കളപ്പാറയിൽ നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. തോലനൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. കുത്തനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി. സഹദേവൻ അദ്ധ്യക്ഷനായി. പി. ബാലൻ , ടി. രാജൻ, എൻ. സുന്ദരൻ, കെ.എ. ഉമ്മർ ഫറൂക്ക്, കെ.പി. സുരേഷ്, കെ.എ. രാജേഷ് എന്നിവർ സംസാരിച്ചു.