ശ്രീകൃഷ്ണപുരം: സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി 'മുന്നൊരുക്കം' പരിപാടിയിൽ പങ്കാളികളായി ടി.കെ.ടി സ്മാരക പൊതുജന വായനശാലയും. വായനശാല പ്രവർത്തകർ, വനിതാവേദി അംഗങ്ങൾ, അക്ഷരസേന അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി സ്‌കൂളും പരിസരവും വൃത്തിയാക്കി. സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്.എൻ. സുധാകരൻ, പ്രധാനദ്ധ്യാപിക വിനീത, പി.ടി.എ പ്രസിഡന്റ് എം. ചാമി, കെ. വിദ്യാധരൻ, കെ.വി. രമ, സി. ബിന്ദു, കെ. ഉഷ, പി. ജ്യോതി, കെ. ഗോപാലകൃഷ്ണൻ, കെ. ഹരിദാസ്, എം. മണികണ്ഠൻ, പി. അനിരുദ്ധ് പങ്കെടുത്തു.