ശ്രീകൃഷ്ണപുരം: ഭക്ഷ്യ സുരക്ഷ, സ്വാശ്രയത്വം എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ സ്വകാര്യ കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക ഉദ്ഘാടനം ചെയ്തു. മത്സ്യക്കൃഷി നടത്തി വരുന്ന 19 കർഷകർക്കാണ് മത്സ്യക്കുഞ്ഞുങ്ങൾ വിതരണം ചെയ്തത്. പഞ്ചായത്ത് അംഗങ്ങളായ സി. ഹരിദാസൻ, എം. സുമതി, കെ. ഗിരിജ, സി. ലീല പങ്കെടുത്തു.