പട്ടാമ്പി: കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് സി.പി.എം മുതുതല ലോക്കൽ സമ്മേളനം. ജില്ലാ കമ്മിറ്റി അംഗം എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. ശങ്കരൻ കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. പി. ഷൺമുഖൻ, എ. ആനന്ദവല്ലി, കെ. റോഷൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയാ സെക്രട്ടറി എൻ.പി. വിനയകുമാർ, ജില്ലാ കമ്മിറ്റി അംഗം സുബൈദ ഇസഹാഖ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി. ഗോപാലകൃഷ്ണൻ, എ.വി. സുരേഷ്, യു. അജയകുമാർ, സി.എം. നീലകണ്ഠൻ പി.എം. ഉഷ, പി.സി. വാസു, പെരുമുടിയൂർ ലോക്കൽ സെക്രട്ടറി പി.കെ. ജയശങ്കർ, പി.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.