ശ്രീകൃഷ്ണപുരം: നവംബർ ഒന്നിന് വിദ്യാലയങ്ങൾ പ്രവേശനോത്സവത്തിന് ഒരുങ്ങുമ്പോൾ കൈത്താങ്ങായി കരിമ്പുഴ പഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ, സിക്ക് റൂമിലേക്കുള്ള ബെഡ്, ബെഡ് ഷീറ്റ്, തലയണ, അണുനശീകരണത്തിനുള്ള ലായനി, ഗ്ലൗസ് എന്നിവയടങ്ങുന്ന കിറ്റ് പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകൾക്കും കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർകുന്നത്ത് ഉദ്ഘാടനം ചെയ്തു. കെ.എം. ഹനീഫ അദ്ധ്യക്ഷനായി. കെ.കെ. ഷൗക്കത്ത്, ഷമീറ സലീം, കെ. അനസ്, സി. ചാമി, സി. വിജിത, കെ. രാജ്കുമാർ, വി. ഉണ്ണിക്കൃഷ്ണൻ, പ്രധാനദ്ധ്യാപകർ സംസാരിച്ചു.