ശ്രീകൃഷ്ണപുരം: ലോക സമ്പാദ്യ ദിനത്തോട് അനുബന്ധിച്ചു ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്
മൂന്നിനും 13 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷ്മി ബാലിക അക്ഷയപാത്ര പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് സീനിയർ സെയിൽസ് മാനേജർ എൻ. ആർ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഭാസ്‌കർ പെരുമ്പിലാവിൽ അദ്ധ്യക്ഷനായി. ഇൻഷ്വറൻസ് കമ്പനി അഡ്വൈസർ ശ്രീവിദ്യ, കസ്തൂർബാ ഗ്രാമീണ വനിതാ വായനശാല ഭാരവാഹികളായ സന്ധ്യ, മഞ്ജുഷ, നിമിത ആതിര, പങ്കജം, ഉഷ, പ്രിയ, സരോജനി അനിത പങ്കെടുത്തു.