ശ്രീകൃഷ്ണപുരം: തിരുവാഴിയോട് തെക്കീട്ടിൽ രാമ തരകന്റെ മകൾ മാണിക്കിയെ (70) വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിൽ തനിച്ചായിരുന്നു താമസം. ഞായറാഴ്ച രാവിലെ പത്തോടെ വീട്ടിനുള്ളിൽ നിന്നും അസ്വഭാവികമായി പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. അകത്ത് നിന്നും അടച്ച നിലയിലായിരുന്ന വാതിൽ തകർത്താണ് വീടിനുള്ളിൽ കയറിയത്. ശ്രീകൃഷ്ണപുരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും ശ്രീകൃഷ്ണപുരം സി.ഐ: കെ.എം. ബിനീഷ് പറഞ്ഞു. അമ്മ: കുഞ്ഞുമാളു അമ്മ.
സഹോദരങ്ങൾ: രാധാകൃഷ്ണൻ, പുഷ്പരാജൻ.