പത്തനംതിട്ട : ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപം നടത്തിയവർക്ക് നിക്ഷേപത്തുക അടിയന്തരമായും തിരികെ നൽകണമെന്നും സി.പി.എം ഭരണസമിതിയും ജീവനക്കാരും നടത്തിയ സാമ്പത്തിക തിരിമറിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ചന്ദനപ്പളളി മേഖലാ കമ്മിറ്റി ബാങ്കിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിഐക്കര ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോർജ്ജ് ബാബുജി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യുസി ജില്ലാ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ, ജോസ്, പ്രകാശ് ജോൺ പുത്തൻകാവിൽ, സുരേഷ് മുല്ലൂർ, സി.ജി. ജോയി, ജോൺസൺ മാത്യൂ, കെ. സുന്ദരേശൻ, ലിസി റോബിൻസൺ, കെ.കെ ജോണി, സജി കോശി, സാംകുട്ടി അടി മുറിയിൽ, ഫിലിപ്പ് മുളമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.