അടൂർ : അടൂരിലെ വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും രാജിവെച്ച് സി.പി.ഐയിൽ ചേർന്ന യുവാക്കളേയും പ്രവർത്തകരേയും സി.പിഐ ജില്ലാ സെക്രട്ടറി എ.പി ജയൻ സ്വീകരിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ഡി.സജി,സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗംടി.മുരുകേഷ്, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രൊഫ.കെ.ആർ.ശങ്കരനാരായണൻ, എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ.ജയൻ ജില്ലാ സെക്രട്ടറി ജി. ബൈജു, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആർ.സനൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്തംഗം എ.പി സന്തോഷ്, അപ്സര സനൽ, ബിബിൻ ഏബ്രഹാം,അശ്വിൻ ബാലാജി,വിനിത് എന്നിവർ പങ്കെടുത്തു.